Spread the love

വനം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങില്‍ സോളാര്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കും.

ആദ്യഘട്ടമെന്ന നിലയില്‍ തേക്കടി ജലാശയത്തില്‍ സര്‍വ്വീസ് ആരംഭിച്ച് ഇതിന്റെ വിജയ സാധ്യത വിലയിരുത്തി വനം വകുപ്പിന് കീഴിലുള്ള മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജലാശയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

പദ്ധതിയുടെ സാധ്യതാ പഠനവും രൂപകല്‍പ്പനയും നിര്‍വ്വഹിക്കുന്നതിന് കൊച്ചിന്‍ ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയെ (CUSAT) ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ വനം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജലാശയങ്ങളില്‍ ഡീസല്‍ ബോട്ടുകളാണ് ഉപയോഗിച്ചു വരുന്നത്. ഇതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും വന്യജീവികള്‍ക്ക് സംഭവിക്കുന്ന ആഘാതങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഇന്ധന ചെലവ് കുറച്ചുകൊണ്ട് പ്രകൃതി സൗഹൃദമായ സര്‍വ്വീസ് നടത്തുന്നതിന് സോളാര്‍ ബോട്ടുകള്‍ ഏറെ അഭികാമ്യമെന്നതിന്റെ ഉദാഹരമാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സോളാര്‍ ബോട്ട് സര്‍വ്വീസുകള്‍. ജലഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഇത്തരത്തില്‍ നിരവധി സോളാര്‍ ബോട്ടുകളുടെ സര്‍വ്വീസ് ആരംഭിക്കാനായത് ഈയവസരത്തില്‍ ഓര്‍മ്മിക്കുകയാണ്. വനം വകുപ്പിന് കീഴിലുള്ള ജലാശയങ്ങളിലും വിജയകരമായി പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

Leave a Reply