Spread the love
സൗര സബ്സിഡി സ്കീമിൽ ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാൻ്റ്: ഉദ്ഘാടനം ചെയ്‌തു

ഇലക്ട്രിസിറ്റി ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ സോളാർ പ്ലാന്റ്സ്ഥാപ്പിച്ച് നൽകുന്ന പദ്ധതി ആയ സൗര സബ്സിഡി സ്കീം പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നു കൊണ്ടിക്കുന്നത്. സൗരോർജ നിലയം സ്ഥാപിക്കാൻ ആവശ്യമായ തുകയിൽ 3 കിലോ വാട്ട് വരെ 40% സബ്‌സിഡിയും 3 മുതൽ 10 കിലോ വാട്ട് വരെ 20% സബ്‌സിഡിയും ലഭിക്കും. 5 വർഷത്തേക്കുള്ള തുടർ സേവനവും നൽകും. 2022 മാർച്ച് 31 ഓടുകൂടി 100 മെഗാ വാട്ട് സ്ഥാപിത ശേഷി കൈവരിക്കുന്നതിനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്. എറണാകുളം സർക്കിളിന് കീഴിൽ 3000 ഉപഭോക്താക്കൾക്കാണ് സൗര നിലയങ്ങൾ സ്ഥാപിക്കുന്നത്.

Leave a Reply