സോളാർ പീഡന കേസില്‍ ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ ഓഫീസിൽ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍, അടൂർ പ്രകാശ് എംപി, മുൻ മന്ത്രി എ പി അനിൽകുമാർ, ഹൈബി ഈഡൻ അടക്കമുള്ള നേതാക്കളെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പരാതിയിൽ ഇവർക്കെതിരെ ബലാൽസംഗത്തിന് കേസെടുത്തിരുന്നു. ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്.