Spread the love
സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി ദിദ്വിന സൗജന്യ സ്പോട്ട് രജിസ്ട്രേഷന്‍ 10,11തീയതികളില്‍

കെ.എസ്.ഇ.ബി.എല്‍- സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി ദിദ്വിന സൗജന്യ സ്പോട്ട് രജിസ്ട്രേഷന്‍ മാര്‍ച്ച് 10 , 11 തിയ്യതികളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ എല്ലാ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും നടക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന സൗര പുരപ്പുറ സൗരോജ്ജ പദ്ധതിയില്‍ അംഗമായി വൈദ്യുതി ഉപഭോഗ ചാര്‍ജ് ഒഴിവാക്കുന്നതിനും ഊര്‍ജ്ജ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായാണ് കെ.എസ്.ഇ.ബി.എല്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കുന്നത്. പദ്ധതി പ്രകാരം മൂന്ന് കിലോവാട്ട് വരെയുള്ള നിലയത്തിന് എം.എന്‍.ആര്‍. ഇയുടെ പ്രഖ്യാപിച്ചിരിക്കുന്ന ബെഞ്ച്മാര്‍ക്ക് കോസ്റ്റിന്റെ 40 ശതമാനവും അത് കഴിഞ്ഞുള്ള ഓരോ കിലോവാട്ടിനും (10 കിലോവാട്ട് വരെ) 20 ശതമാനം സബ്സിഡി ലഭിക്കും. ഒരു കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് തണല്‍ ഇല്ലാത്ത 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തില്‍ നിന്നും ഒരു ദിവസം ശരാശരി നാല് യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക

Leave a Reply