
സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തി. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ്. നേരത്തെ ഹൈബി ഈഡന്‍ താമസിച്ചിരുന്ന എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ പരാതിക്കാരിയുമായി സംഘം തെളിവെടുത്തിരുന്നു. പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് സര്‍ക്കാര്‍ വിട്ടത്. അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. സംഭവം നടന്നതായി പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.