‘കൂട്ടുകാരെ നമ്മുടെ ജോർജുകുട്ടിയുടെ മകൾ വല്ലാതെ വളർന്നു!’, ‘ഈ കുട്ടിയെ ഇനിയും കുഞ്ഞു കുട്ടി ആക്കല്ലേ, ജോർജുകുട്ടിയുടെ മകൾക്ക് കെട്ടു പ്രായമായി’. മലയാളികളുടെ ഇഷ്ട ബാലതാരമായിരുന്ന നടി എസ്തർ അനിലിന്റെ അതീവ ഗ്ലാമറസറായിട്ടുള്ള വിദേശത്തെ അവധി ആഘോഷത്തിനിടയിലുള്ള ചിത്രങ്ങൾക്ക് താഴെ വന്ന മലയാളികളുടെ കമന്റ് ആണിത്.
റെഡ് സിം സ്യൂട്ടിൽ അതീവ ഗ്ലാമറസായി പച്ചക്കടലിൽ കിടക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ തമാശയ്ക്കും കാര്യത്തിലുമൊക്കെയായി നിരവധി കമന്റുകളാണ് താരത്തിന്റെ ആരാധർ രേഖപ്പെടുത്തുന്നത്. ദൃശ്യത്തിലെ ലാലേട്ടന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മോളായാണ് ഇന്നും ആളുകൾ എസ്തറിനെ ഓർക്കുന്നത്. അതുകൊണ്ടുതന്നെ വൈറൽ ചിത്രങ്ങൾക്ക് താഴെ അച്ഛൻ ജോർജുകുട്ടിയെയും( ദൃശ്യത്തിലെ ലാലേട്ടന്റെ കഥാപാത്രം) ബന്ധിപ്പിച്ചാണ് കമന്റുകൾ മിക്കവയും
‘മിക്കവാറും ജോർജുകുട്ടിക്ക് ഇവള് കാരണം അടുത്ത കുഴി എടുക്കേണ്ടിവരും’, ‘ചിത്രങ്ങൾ ഇങ്ങനെയാണെങ്കിൽ കമന്റ് ബോക്സിൽ ജോർജുകുട്ടി കുറെ പേരെ കുഴിച്ചിടേണ്ടി വരും’, ‘കുഴിയെടുത്ത് ഇതിനുപകരം നല്ലൊരു വാഴ വെച്ചാൽ മതിയെന്ന് ജോർജുകുട്ടി ആലോചിക്കുന്നുണ്ടാവുമിപ്പോൾ’ എന്നിങ്ങനെ രസകരമായ കമന്റുകളും ചിത്രത്തിന് കീഴെ കാണാം.
അതേസമയം മലയാളികൾക്ക് എന്നും കുഞ്ഞു കുട്ടിയാണ് എസ്തർ. അതുകൊണ്ടുതന്നെ താരത്തെ ഗ്ലാമർ വേഷങ്ങളിൽ കണ്ടാൽ മിക്കവർക്കും അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഈ കാരണം കൊണ്ട് ‘ നീ ഇനി എന്തൊക്കെ കോലം കിട്ടിയാലും മുഖം കൊള്ളില്ലല്ലോ’, തുണി കുറച്ച് റീലുകൾക്ക് റീച്ച് കൂട്ടാനുള്ള വഴി’, തുടങ്ങിയ നെഗറ്റീവ് കമന്റുകളും ചിത്രത്തിന് കീഴെ വ്യാപകമായി കാണാം..