സിനിമാ മേഖലയിൽ അസമത്വം ഉണ്ടെന്നും അതിസമര്‍ഥരായ ചില നടന്‍മാർ ഫെമിനിസ്റ്റുകളായി നടിക്കുകയാണെന്നും നടി മാളവിക മോഹൻ . ഒരു വ്യാജ സ്ത്രീവാദ പ്രതിച്ഛായ എങ്ങനെ അവതരിപ്പിക്കാമെന്ന് അവര്‍ പഠിച്ചിട്ടുണ്ട്, ഇത്തരക്കാരെ തനിക്ക് നേരിട്ട് അറിയാമെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞത്.
”സിനിമാ മേഖലയില്‍ ഈ അസമത്വം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. പുരുഷന്മാര്‍ ശരിക്കും ബുദ്ധിമാന്മാരായി മാറിയിരിക്കുന്നു. അതിസമര്‍ഥരായ ചില നടന്‍മാരെ അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാന്‍ എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് നന്നായി അറിയാം.”
”സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവര്‍ പെരുമാറും. പക്ഷേ പൊതുജനമധ്യത്തില്‍ നിന്ന് മാറുന്നതിന് പിന്നാലെ തീര്‍ത്തും സ്ത്രീവിരുദ്ധരായി അവര്‍ പെരുമാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ്” എന്നാണ് മാളവിക പറയുന്നത്.