നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന് മാരക രോഗമെന്നും താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും കാട്ടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള. അടുത്തിടെ നടന്ന ഒരു വിവാഹത്തിൽ മണിയൻപിള്ള ഭാര്യയും പങ്കെടുത്തിരുന്നു. പ്രസ്തുത ചടങ്ങിൽ മെലിഞ്ഞ് ക്ഷീണിതനായി കാണപ്പെട്ടിരുന്നു. ഇതാണ് താരത്തിന് മാരക രോഗമാണെന്ന തരത്തിലുള്ള ചർച്ചയിലേക്ക് നയിച്ചതെന്നും യഥാർത്ഥത്തിൽ അച്ഛന് തൊണ്ടയിൽ കാൻസർ ആയിരുന്നുവെന്നും കീമോയും റേഡിയേഷനുമെല്ലാം കഴിഞ്ഞതോടെ ക്ഷീണിതനായതാണെന്നുമാണ് നിരഞ്ജ് പറഞ്ഞത്.
അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. അദ്ദേഹത്തിന് മാരക രോഗമാണ് എന്ന് ചിലർ പറയുന്നുണ്ട്. അക്കാര്യം എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഇതോന്നും ഞങ്ങൾ അധികം മൈൻഡ് ചെയ്യാറില്ല. അതിനുള്ള നേരവും ഇല്ല.
അച്ഛന് തൊണ്ടയിൽ കാൻസർ ഉണ്ടായിരുന്നു. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായും തയ്റോയിഡിൽ വ്യതിയാനം ഉണ്ടാകും. കൂടാതെ കീമോ കഴിഞ്ഞതിന്റെ ക്ഷീണവും ഉണ്ട്. അതും മെലിയാനൊരു കാരണമാണ്. വായിലിലെ ബൂദ്ധിമുട്ടൊക്കെ കുറഞ്ഞ് നല്ല നിലയിൽ ഭക്ഷണം കഴിച്ചു വരുമ്പോൾ അച്ഛന്റെ ആരോഗ്യം പഴയപടിയാകും എന്നും നിരഞ്ജ് പറഞ്ഞു.