കോട്ടയം: അമ്മയെ അഞ്ച് മക്കൾ ഉൾപ്പെടുന്ന കുടുംബമായിരുന്നു ഇത്. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നുകുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ബിജു മദ്യത്തിനടിമ ആയിരുന്നു. തുടർന്ന്
പണിക്ക് പോകുന്നതും നിർത്തി. വീട്ടുമുറ്റത്തു നിന്ന മരം കഴിഞ്ഞയിടെ വെട്ടി വിറ്റിരുന്നു. ഇതിന്റെ പണം അമ്മയോട്ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം നൽകാൻ അമ്മ തയ്യാറാകാതിരുന്നത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ്കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.ഷാളു കൊണ്ട് കെട്ടിത്തൂക്കി കൊന്നതിനു പിന്നാലെ മകൻ തൂങ്ങിമരിച്ചു. വൈക്കം ചെമ്പ് മത്തുങ്കൽ ആശാരിത്തറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ 70 വയസുള്ള കാർത്ത്യായനിയാണ് കൊല്ലപ്പെട്ടത്. നാൽപ്പത്തിയഞ്ച് വയസുള്ള മകൻ ബിജുവാണ് അമ്മയെ കട്ടിലിൽ ഷാളു കൊണ്ട് കഴുത്തു ഞെരുക്കി കൊന്നത്. അമ്മയെ കൊന്നതിനു പിന്നാലെ ബിജു തൂങ്ങിമരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പണിക്കു പോയ സിജു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അടുത്ത മുറിയിൽ തന്നെ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ കണ്ട് സിജു അലമുറയിട്ടതു കേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി. പക്ഷേ,അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.