വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയില്‍ പ്രഭാകരനാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ മകളുടെ ഭര്‍ത്താവായ മനോജ് സ്വമേധയാ പോലീസില്‍ കീഴടങ്ങി. വള്ളിക്കാട് സ്വദേശിയാണ് പ്രതിയായ മനോജ്. കൊലപാതകത്തിന് ശേഷം വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. മലപ്പുറം എടക്കരയിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് മനോജുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ഭാര്യ തന്റെ അച്ഛനോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയിരുന്നു.