Spread the love

വിജയ്-സം​ഗീത വിവാഹമോചന വാർത്തയാണ് ഇപ്പോൾ സിനിമാ മേഖലയിലേയും തമിഴ്നാട് രാഷ്ട്രീയത്തിലേയും പ്രധാന ചർച്ച വിഷയം. വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ വിജയ്‌യുടെ മകനായ സഞ്ജയ് ജെയ്സൺ സോഷ്യൽ മീഡിയയിൽ അച്ഛനെ അൺഫോളോ ചെയ്തിരിക്കുകയാണ്. കാല്‍നൂറ്റാണ്ട് പിന്നിട്ട വിജയ്-സംഗീത ദാമ്പത്യത്തില്‍ 25 ഉം 20 ഉം വയസ്സ് പ്രായമായ രണ്ട് മക്കളുമുണ്ട് ദിവ്യ സാഷയും ജേസണ്‍ സഞ്ജയ്‌യും

വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് വാർത്തകള‍ിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന കൂട്ടത്തിലാണ്. സഞ്ജയ് സിനിമാ സംവിധയകനായി അരങ്ങേറാൻ ഒരുങ്ങുകയാണ്. ലൈക പ്രൊഡക്ഷന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ജെയ്സൺ സഞ്ജയ് ആണ്. ഇതിനിടയിലാണ് വിജയിയും സംഗീതയും വേർപിരിയാൻ ഒരുങ്ങുന്നത്. തമിഴിലെ ഏറ്റവും ശക്തമായ ദമ്പതികളെന്ന് വിശേഷിപ്പിച്ചിരുന്ന ഇവരുടെ 26 വര്‍ഷത്തെ ദാമ്പത്യമാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിജയ് ഇതുവരെ വിവാഹ മോചനത്തിന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വിജയ്–സംഗീത ദമ്പതികള്‍ കഴിഞ്ഞ രണ്ട് വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 മുതല്‍ വിജയിക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഈ ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും വിജയ് അത് തുടര്‍ന്നു എന്നുമാണ് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നത്. ഇത് വിശ്വാസവഞ്ചനയ്ക്ക് തുല്യമാണെന്നും അവര്‍ ആരോപിക്കുന്നു. വിവാഹജീവിതം തിരിച്ചെടുക്കാനാകാത്ത വിധം തകരുകയും കടലാസില്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ് സംഗീത വിശേഷിപ്പിച്ചത്.

Leave a Reply