Spread the love

വിനീതും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ ഗാനം ; സാറാസിലെ ‘വരവായ് നീ’ ഹിറ്റ്

അന്ന ബെൻ നായികയാവുന്ന ‘സാറാസി’ലെ ഗാനം ട്രെൻഡിങ് ആവുന്നു. വരവായ് നീ എന്ന ഗാനം
ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേർന്നാണ്. ഇരുവരും ഒരുമിച്ച് ആദ്യമായാണ്
പിന്നണി പാടുന്നത് . ജോ പോളിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ടിരിക്കുന്നു. വിനീത് അതിഥി താരമായും ചിത്രത്തിൽ
എത്തുന്നുണ്ട്.

സണ്ണി വെയ്ൻ നായകനാകുന്ന ചിത്രം ജൂഡ് ആന്‍റണി ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന
അസോസിയേറ്റ് ഡയറക്ടർ ആയാണ് അന്ന ചിത്രത്തിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
കൊച്ചിയിലും വാഗമണിലും ആണ് ചിത്രം ഷൂട്ട് ചെയ്തത്.

അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി.പി. നായരമ്പലം, കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ,
സിജു വിത്സൺ, അജു വർഗീസ്, മല്ലിക സുകുമാരൻ, ജിബു ജേക്കബ്, സ്രിന്ദ, ധന്യ വർമ്മ തുടങ്ങിയവരും പ്രധാന
വേഷത്തിൽ എത്തുന്നു. അക്ഷയ് ഹരീഷ് ആണ് രചന. ഛായാഗ്രഹണം നിമിഷ് രവി. ക്ലാസ്മേറ്റ്സ് നിര്‍മ്മാതാക്കളായ
ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് നിർമാണം

Leave a Reply