Spread the love
പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്ത്

പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്ത്. 24 മണിക്കൂറിനിടെ ഏഴ് പേർ മഴക്കെടുതിയിൽ മരിച്ചു. മഹാരാഷ്ട്രയിലും മഴക്കെടുതിയിൽ വൻ നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ ഗോദാവരി നദി കരകവിഞ്ഞതോടെ ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി. നർമ്മദാ ജില്ലയിൽ ഇന്നലെ 440 മില്ലീമീറ്ററിലധികം മഴയാണ് പെയ്തിറങ്ങിയത്. അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അംബികാ നദി കരകവിഞ്ഞപ്പോൾ കുടുങ്ങിപ്പോയ 16 രക്ഷാ പ്രവർത്തകരെ കോസ്റ്റ് ഗാർഡ് എയര്‍ ലിഫ്റ്റ് ചെയ്തു. സംസ്ഥാനത്ത് ജൂൺ 1 മുതൽ മഴക്കെടുതിയിൽ 63 പേരാണ് മരിച്ചത്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴകനക്കാൻ കാരണം. പൂനെ,കോലാപ്പൂർ, രത്നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിൽ രണ്ട് ദിനം കൂടി റെഡ് അലർട്ട് തുടരും.

Leave a Reply