പ്രശസ്ത ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ അറിയിക്കുകയുണ്ടായി. എസ്പിബിയുടെ ആരോഗ്യനില രാവിലെ ഉണ്ടായിരുന്നതിനേക്കാള്‍ വളരെയേറെ മെച്ചപ്പെട്ടതായി മകന് എസ്.പി ചരണ്‍ പറഞ്ഞു.
ഉത്കണ്ഠയ്ക്ക് കാരണമില്ലെന്നും അദ്ദേഹം സുഖം പ്രാപിക്കുമെന്നും ചരണ്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും വൈകുന്നേരത്തോടെ സുഖം പ്രാപിച്ചു- സഹോദരി എസ്.പി വസന്ത അറിയിച്ചു.
ഓഗസ്റ്റ് 5 നായിരുന്നു ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ എസ്.പി.ബിയെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാക്കുകയാണ് ഉണ്ടായത്.
വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നതാണ്. നിലഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൈകുന്നേരമിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു .