ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ ചരണ്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് വരെ അദ്ദേഹത്തെ മാറ്റിയിരുന്നു.ഇപ്പോള്‍ അച്ഛന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും മകന്‍ പറയുന്നു. എസ്.പി.ബി അദേഹത്തിന്റെ പേശികള്‍ ബലപ്പെടുത്തുവാന്‍ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്തു തുടങ്ങിയെന്നും ചരണ്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. അദേഹത്തിന്റെ ആരോഗ്യ നിലയില്‍ പ്രകടമായ പുരോഗതിയുണ്ടെന്നും ചരണ്‍ പറയുന്നു.എസ്.പി.ബിയുടെ ഭാര്യ സാവിത്രിക്ക് കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായ ശേഷം സാവിത്രി വീട്ടിലേക്ക് മടങ്ങി. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചരണ്‍ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍, ഓഗസ്റ്റ് 20ന് രാത്രിയോടെയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്.