Spread the love

ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.പ്രി​ഗായകന്റെ വിയോ​ഗമരി‍‍ഞ്ഞതോ‌ടെ ആരാധകരും സഹപ്രവർത്തകരും ദുഖത്തിലാണ്.ഇന്ന് കറുത്ത ദിനമെന്നാണ് സംഗീത ലോകം ഒരേ സ്വരത്തിൽ പറയുന്നു.ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1:04നാ​ണ് എ​സ്പി​ബി മ​രി​ച്ച​ത്.എസ്പിബി അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിൽ എത്തിയിരുന്നുപിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.സംവിധായകൻ ഭാരതി രാജ,സഹോദരിയുടെ ഗായികയുമായ എസ്.പി.ഷൈലജ എന്നിവരുൾ‌പ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു

2015ൽ തന്റെ സംഗീത ജീവിതത്തിന്റെ 50ാം വർഷത്തിലാണ് തന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച്‌ അദ്ദേഹം മനസ്സ് തുരന്നിരുന്നു.കഴിഞ്ഞ 55 വർഷത്തിൽ തന്റെ സംഗീതജീവിതത്തിൽ നിന്ന് ഒരിക്കൽ പോലും അദ്ദേഹം ഇടവേളയെടുത്തിരുന്നില്ല.സംഗീതത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടയിൽ നഷ്ടമായത് മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളായിരുന്നു.
എന്റെ കുട്ടികൾ വളരുന്നതു കാണാൻ എനിക്കായില്ല.എന്റെ 49വർഷങ്ങളും ഞാൻ സംഗീതത്തിനാണ് നൽകിയത്.ശരാശരി ഒരു ദിവസം 11മണിക്കൂറുകൾ ഞാൻ ജോലി ചെയ്തു.അതിനാൽ എന്റെ കുട്ടികളുടെ വളർച്ച ഞാൻ നഷ്ടപ്പെടുത്തി.

ഞാൻ ഇത്രകാലം എങ്ങനെ നിലനിന്നു എന്ന് എനിക്ക് അറിയില്ല. പരിശീലനം നേടിയ ഗായകൻ അല്ല ഞാൻ.ഈ പ്രായത്തിലും എനിക്ക് ജോലി ലഭിക്കുന്നുണ്ട്.മികച്ച രീതിയിൽ പാട്ടുപാടാനും സാധിക്കുന്നുണ്ട്.പാട്ട് റെക്കോർഡ് ചെയ്യുന്നതിനായി രാവിലെ അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ എന്തിരുന്നാലും ഞാൻ നേരത്തെ എത്തും.അതിനായുള്ള തയാറെടുപ്പുകൾ നടത്തും.പാട്ടുപാടാനാവുമെന്ന് എനിക്ക് ഉറപ്പില്ലെങ്കിൽ ഒരിക്കലും ഞാൻ മൈക്രോഫോണിന് അടുത്തേക്ക് പോകില്ല.വലുതോ ചെറുതോ ആയ സംവിധായകരാവട്ടെ ഞാൻ അവരോട് നീതി കാണിക്കും

Leave a Reply