Spread the love
മദ്യപിച്ചവരെ വീട്ടിൽ എത്തിക്കേണ്ടത് ബാറുടമയുടെ ഉത്തരവാദിത്തം; ഗോവയിൽ പുതിയ നിയമം

ബാറുടമകൾ ഉപഭോക്താവിന് ​ഗതാ​ഗതസൗകര്യം ലഭ്യമാക്കണമെന് ഗോവയിൽ പുതിയ നിയമം. മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി ​ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായും കാറുകൾ ഏർപ്പാടാക്കി നൽകണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. മദ്യപിച്ചവർ വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സുരക്ഷിതത്വം കരുതിയാണ് ഈ നിയമമെന്നും ഇത് കര്‍ശനമായി നടപ്പാക്കുമെന്നും ഗതാ​ഗതമന്ത്രി മൗവിൻ ഗോഡീഞ്ഞോ പറഞ്ഞു. ആളുകൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ, ബാറുടമകൾ അവരെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കരുത്, പക്ഷേ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ക്യാബ് ക്രമീകരിക്കണം. അവർക്ക് അടുത്ത ദിവസം അവരുടെ വാഹനങ്ങൾ എടുക്കാം.” അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ സുരക്ഷയ്ക്കായി ഗോവയിൽ ഏർപ്പെടുത്തുന്ന പുതിയ നിയമമാണിത്. വളരെ കർശനമായി തന്നെ നിയമം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply