Spread the love
നിയമലംഘനം നടത്തി ഓടിക്കുന്ന കുട്ടി ഡ്രൈവർമാരെ കണ്ടെത്താൻ ജില്ലയിൽ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ

നിയമലംഘനം നടത്തി ഓടിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ മലപ്പുറം പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻ പരിശോധനയിൽ 40 ബൈക്കുകളാണ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് മലപ്പുറം സി.ഐയുടെ നേതൃത്വത്തിൽ മേൽമുറി, ചെമ്മങ്കടവ്, എം.എസ്.പി എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ലൈസൻസില്ലാതെ ഓടിച്ച 4 ബൈക്കുകൾ, മൊബൈൽ ഫോണിൽ സംസാരിച്ചത് 4, മൂന്ന് പേരെ കയറ്റിയത് 13, രൂപമാറ്റം വരുത്തിയത് 5 എന്നിവയും പിടികൂടി. ഇതോടപ്പം തന്നെ ഇൻഷുറൻസ്, പുക പരിശോധന എന്നിവയില്ലാത്ത വാഹനങ്ങളും പിടികൂടി. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിൽ വാഹന ഉടമക്കെതിരെ നടപടി സ്വീകരിക്കും.

നിയമലംഘനം നടത്തി ഓടിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ കാളികാവ് പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ

ഇതിന്റെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കാളികാവ് പോലീസ് നടത്തിയ സ്പെഷ്യൽ ഓപ്പറേഷനിൽ മുപ്പതോളം ബൈക്കുകൾ പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ, വിദ്യാലയങ്ങളിലെത്തിയ നിരവധി വിദ്യാർത്ഥികളാണ്, പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലയിലുടനീളം വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബൈക്ക് വേട്ട നടത്തിയത്. മതിയായ രേഖകളില്ലാതെയും, രണ്ടിലധികം യാത്രക്കാരുമായി ബൈക്ക് ഓടിച്ചവരും, മാറ്റം വരുത്തി ശബ്ദ മലിനീകരണം നടത്തിയവരും എല്ലാം പോലീസിന്റെ വലയിൽ കുടുങ്ങി. 9 വയസുകാരൻ ഓടിച്ച ബൈക്കും പോലീസിന്റെ പിടിയിലായിട്ടുണ്ട്. പിഴക്ക് പകരം നിയമലംഘനം നടത്തിയവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബൈക്കുകളിൽ ലഹരിക്കടത്തിന് പുറമെ അമിതമായ വേഗതയും, അപകടകരമായ യാത്രയും വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വാഹന പരിശോധന കർശനമാക്കിയത് തുടർന്നുള്ള ദിവസങ്ങളിലും പോലീസ് നടപടി ഊർജ്ജിതമാക്കുമെന്നും പോലീസ് അറിയിച്ചു.

കല്പകഞ്ചേരിയിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിനിരവധി വാഹനങ്ങൾ പിടികൂടി

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൽപകഞ്ചേരിയിലെ വിവിധ ഹൈസ്കൂളുകളിൽ നിന്നും ലൈസൻസും മറ്റ് രേഖകളും ഇല്ലാതെ വിദ്യാർഥികളിൽനിന്നും പോലീസ് നിരവധി വാഹനങ്ങൾ പിടികൂടി കൽപകഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Leave a Reply