
യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ആഹ്വാനം ചെയ്‍തു. അറബിയില്‍ ‘സ്വലാത്തുല്‍ ഇസ്‍തിസ്‍ഖാ’ എന്ന് പറയുന്ന ഈ നമസ്‍കാരം യുഎഇയില്‍ അടുത്ത വെള്ളിയാഴ്‍ച ജുമുഅ നമസ്‍കാരത്തിന് മുമ്പായി നടക്കുക. മഴയ്‍ക്കും ദൈവാനുഗ്രഹത്തിനും വേണ്ടി രാജ്യത്തെ എല്ലാ മുസ്‍ലിംകളും പ്രവാചക ചര്യ അനുസരിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം. യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലും മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തിയിരുന്നു.