Spread the love
ഓണത്തിന് മഞ്ഞ കാർഡുകാർക്ക് സ്‌പെഷ്യൽ അരിയും പഞ്ചസാരയും

ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് സ്‌പെഷ്യലായി ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. പഞ്ചസാര കിലോ 21 രൂപ നിരക്കിലും അരി കിലോ 10.90 രൂപ നിരക്കിലുമാണ് ലഭ്യമാകുക.

ഓണത്തിന് മുന്നോടിയായി ലീഗൽ മെട്രോളജി വകുപ്പ് എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. പൂഴ്ത്തിവെയ്പ്് തടയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പൊതുവിതരണ വകുപ്പ് ജീവനക്കാരടങ്ങുന്ന പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം പുന:സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു.

Leave a Reply