Spread the love

തിരുവനന്തപുരം: ഗുണ്ടകളെ നേരിടാന്‍ പോലീസിന്റെ പ്രത്യേക സ്ക്വാഡുകൾ. എല്ലാ ജില്ലയിലും രണ്ടു വീതം സ്‌ക്വാഡുകൾ ഉണ്ടായിരിക്കും. എഡിജിപി മനോജ് ഏബ്രഹാമിനാണ് സ്ക്വാഡുകളുടെ ചുമതല. അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതും ലഹരി മാഫിയയെ അമർച്ച ചെയ്യലും സ്ക്വാഡിന്റെ പരിധിയിൽപ്പെടുന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വിളിച്ചുചേർത്ത യോഗത്തിലാണു തീരുമാനം.

രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കര്‍മസമിതി രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങൾക്കു നിര്‍ദേശം നൽകിയിരുന്നു. തീരദേശ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതയും വിലുപലമായ സുരക്ഷാ പരിശോധനയും വേണം. ദേശീയതലത്തില്‍ കോള്‍ സെന്റര്‍ തുടങ്ങും. ചികിത്സ മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply