Spread the love
ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാന്‍ സ്‌പെഷ്യല്‍ സ്ക്വാഡുകൾ പ്രവർത്തിക്കും

ക്രിസ്തുമസ്/ന്യൂയര്‍ ആഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനായും (ഡിസംബര്‍ 17) മുതല്‍ ഡിസംബര്‍ 31 വരെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന രണ്ട് സ്‌ക്വാഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികള്‍, ഹോട്ടലുകള്‍, ബോര്‍മകള്‍, ഉത്പാദന വിതരണ സ്ഥാപനങ്ങള്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും മായം ചേര്‍ക്കുന്നത് കണ്ടെത്തിയാല്‍ സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും. വീടുകള്‍ കേന്ദ്രീകരിച്ച് കേക്ക്, മറ്റു ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ നേടണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. പരാതികള്‍ ഫുഡ് സേഫ്റ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ലേക്ക് വിളിച്ചറിയിക്കാം.

Leave a Reply