ഇടുക്കി∙ പടയപ്പ ജനവാസ മേഖലയിൽ എത്താതെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനും പദ്ധതി നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. പടയപ്പയെ നിരീക്ഷിക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങളും അനുബന്ധകാര്യങ്ങളും ചർച്ച ചെയ്യുന്നതിനുള്ള സർവകക്ഷി യോഗം ഇന്ന് ഇടുക്കി കലക്ട്രേറ്റിലാണ് ചേർന്നത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു യോഗം.