Spread the love
വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം

വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ വെല്ലുവിളികൾ കണക്കിലെടുത്ത് പുതിയ വാഹനങ്ങൾക്ക് BS-VI നിലവാരത്തിലുള്ള മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതത് കാലങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള പരമാവധി മലിനീകരണ തോതിനുള്ളിലാണ് വാഹനങ്ങളുടെ പുക എന്ന് ഉറപ്പാക്കുന്നതിന് നിശ്ചിത ഇടവേളകളിലുള്ള പരിശോധന കർശനമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗർഭസ്ഥ ശിശുക്കളും കുട്ടികളും മുതൽ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്‌നത്തിന് പ്രധാന കാരണമായ അന്തരീക്ഷ മലിനീകരണം പരമാവധി തടയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് കേന്ദ്രത്തിലാണ് സംസ്ഥാനത്തെ മുഴുവൻ വാഹന പുക പരിശോധകർക്കും ബാച്ചുകളായി പരിശീലനം സംഘടിപ്പിക്കുന്നത്.

Leave a Reply