സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് മന്ത്രിസഭ. ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ തസ്തികൾ രൂപീകരിക്കുന്നത് ധനവകുപ്പ് എതിർത്തിരുന്നു. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് മന്ത്രിസഭ പുതിയ അന്വേഷണ സംഘത്തിന് തിരുമാനമെടുത്തത്. ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകളാണുണ്ടാകുക. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണുണ്ടാകുക. എതിർപ്പ് മറികടക്കാൻ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാർശ മന്ത്രിസഭ യോഗത്തിൽ വയക്കുകയായിരുന്നു.