സര്‍വീസുകള്‍ അടിക്കടി അപകട സാഹചര്യങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ സ്പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാന്‍ വ്യോമയാനമന്ത്രലായം തീരുമാനിച്ചു. കഴിഞ്ഞ ജൂലൈ 27 മുതലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 29 വരെ അന്‍പത് ശതമാനം സര്‍വീസുകള്‍ മാത്രമേ അനുവദിക്കുയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഷെഡ്യൂള്‍ വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ 80 പൈലറ്റുമാരോട് മൂന്ന് മാസം ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ സ്പൈസ് ജെറ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.