
1984-ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ പുസ്തകത്തിലെ ഒരു ഒരു പേജ് വന്‍തുകയ്ക്ക് വിറ്റുപോയി. 3. 36 മില്യന്‍ ഡോളറിന് (24 കോടി രൂപ) ഡോളറിന് ആണ് ലേലത്തില്‍ പോയത്. ഡാലസിലാണ് ഈ പേജ് ലേലത്തില്‍ വെച്ചത്. മാര്‍വല്‍ കോമിക്‌സിന്റെ സീക്രട്ട് വാര്‍ഡ് നമ്പര്‍ എട്ട് എന്ന പുസ്തകത്തിലെ 25-ാം പേജാണ് കോടികള്‍ക്ക് വില്‍പ്പനയായത്. എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ആണ്പുതിയ വില്‍പ്പന. മൈക്ക് സെക്് വരച്ചതാണ് ഈ പേജിലെ ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം 1962-ലെ ഒരു സ്‌പൈഡര്‍മാന്‍ കോമിക് പുസ്്തകം 3.6 മില്യന്‍ ഡോളറിന് (26 കോടി രൂപ) വിറ്റുപോയിരുന്നു. ലോകത്തേറ്റവും വിലമതിക്കുന്ന കോമിക് പുസ്തകം എന്ന സ്ഥാനം അതുവരെ സൂപ്പര്‍ മാന്‍ സീരീസിനായിരുന്നു. അതാണന്ന് സ്‌പൈഡര്‍മാന്‍ ഭേദിച്ചത്. ഏറ്റവും വിലയുള്ള ഒറ്റ പേജ് കോമിക് എന്നതിനുള്ള റെക്കോര്‍ഡ് ഇതുവരെ എക്‌സ്മാന്‍ സീരീസിനായിരുന്നു. 1962-ല്‍ മാര്‍വല്‍ കോമിക് ബുക്കായ അമെയ്‌സിംഗ് ഫാന്റസി നമ്പര്‍ 15-ലാണ് സ്‌പൈഡര്‍മാന്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. മാര്‍വല്‍ കോമിക്‌സിന്റെ മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ് സ്‌പൈഡര്‍മാന്‍.