സ്പൈഡർമാൻ നോ വേ ഹോം 292 തവണ കണ്ട് ലോക റെക്കോർഡുമായി യുവാവ്. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലാനിസ് എന്ന യുവാവാണ് 292 തവണ സിനിമ കണ്ട് ലോക റെക്കോർഡ് സ്ഥാപിച്ചത്. നേരത്തെ, മാർവലിൻ്റെ തന്നെ അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന സിനിമ 191 തവണ കണ്ട് റാമിറോ റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡ് പിന്നീട് അർനോഡ് ക്ലെയിൻ എന്ന ഫ്രാൻസ് സ്വദേശി ഫ്രഞ്ച് സിനിമ കാമെലോട്ടിൻ്റെ ആദ്യ ഭാഗം 204 കണ്ട് റാമിറോയുടെ റെക്കോർഡ് തകർത്തു. സ്പൈഡർമാൻ നോ വേ ഹോമിലൂടെ റാമിറോ റെക്കോർഡ് വീണ്ടും തൻ്റെ പേരിലാക്കി.