കമിതാക്കൾ തമ്മിലുള്ള പ്രായവ്യത്യാസം ഒന്നും ഭാരതീയർക്ക് ഒരു പ്രശ്‌നമേ അല്ല. പ്രായം എത്രവേണമെങ്കിലും കൂടിക്കോട്ടെ. പക്ഷെ അത് ആണിന് ആയിരിക്കണമെന്ന് മാത്രം. പെണ്ണിനായാൽ പിന്നെ കുറ്റമായി കുറവായി ക്രൂശിക്കലായി. ഇത്തരത്തിൽ വലിയ വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള താര ജോഡിയാണ് ബോളിവുഡ് താരങ്ങളായ നടൻ അർജുനും നടിയും മോഡലുമായ മലൈക അറോറയും. അര്ജുന് വയസ്സ് 39ഉം മലൈകയ്ക്ക് 51ഉം ആയിരുന്നു വയസ്സ്. എന്തായാലും ഏറെ നാളത്തെ പ്രണയബന്ധത്തിനു ശേഷം ഇരുവരുംവേർപിരിഞ്ഞെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയില്‍ മൗനം വെടിഞ്ഞ് കഴിഞ്ഞദിവസം അർജുൻ കപൂർ തന്നെ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ഇപ്പോൾ സിംഗിൾ ആണെന്ന് ആയിരുന്നു നടന്റെ മറുപടി.
ഇതിനു പിന്നാലെയിപ്പൊൾ മലൈക അറോറയും ഇൻസ്റ്റാഗ്രാമിൽ ഒരു നിഗൂഢ പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്. മലൈക്കയുടെ സ്റ്റോറിയില്‍ “ഒരു നിമിഷം ഹൃദയത്തിൽ സ്പർശിച്ചാൽ ജീവിതകാലം മുഴുവൻ ഒരു ആത്മാവിനെ സ്പർശിക്കാം” എന്ന വരികളാണ് കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അർജുൻ കപൂറുമൊന്നിച്ചുള്ള ചിത്രങ്ങളും മലൈക്ക നീക്കം ചെയ്തിട്ടുണ്ട്.