ശബരിമല ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ്
ശബരിമല ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ്. മുൻകൂർ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മൊബൈൽ നമ്പർ ഇല്ലാത്തവർക്കും സ്പോട്ട് ബുക്കിങ്ങിന് അവസരമുണ്ട്.
മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബരിമല ക്ഷേത്രനട തുറന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം നൽകിയത്.