തിരുവനന്തപുരം: സർക്കാർ അപേക്ഷാ ഫോമുകളിൽ ഭാര്യയെന്ന് എഴുതുന്നത് മാറ്റാൻ നിർദേശം. പകരം ജീവിത പങ്കാളിയെന്നാണ് രേഖപ്പെടുത്തേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി. നിലവിൽ അപേക്ഷാ ഫോമുകളിൽ ഭാര്യയെന്നാണ് ഉപയോഗിച്ചുവരുന്നത്.
അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം, അവൻ അല്ലെങ്കിൽ അവൾ എന്ന് ഉപയോഗിക്കാനും നിർദേശിച്ചു. അപേക്ഷാ ഫോമുകളിൽ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം സ്വീകരിച്ചിരിക്കുന്നത്.