Spread the love
പച്ച കുപ്പി ഇനിയില്ല; സ്‌പ്രൈറ്റ് നാളെ മുതൽ പുതിയ രൂപത്തിൽ

ന്യൂഡൽഹി: 60 വർഷങ്ങൾക്കു ശേഷം സ്പ്രൈറ്റ് പച്ച കുപ്പി നിർത്തുന്നു. പച്ച നിറം ഉപേക്ഷിച്ച് ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് സ്‌പ്രൈറ്റ് ഇനിമുതൽ വിപണിയിലെത്തുക. കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാകാനുള്ള ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിൽ. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക.

കാർബണേറ്റഡ് ശീതളപാനിയമായ സ്പ്രൈറ്റ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പി.ഇ.ടി) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗ ശേഷം ഈ കുപ്പികൾ വസ്ത്രങ്ങൾ കാർപ്പെറ്റുകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായാണ് മാറ്റുന്നത്.

എന്നാൽ ട്രാൻസ്പരന്റ് കുപ്പികൾ റീസൈക്കിൾ ചെയ്തു പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നു സ്പ്രൈറ്റ് ബ്രാൻഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി.

Leave a Reply