Spread the love

മണ്ണിടിച്ചിലിനെ തുടര്‍ന്ന് അര്‍ജുനെ കാണാതായിട്ട് 100 മണിക്കൂറുകള്‍ പിന്നിടുന്നു. ഇപ്പോഴും കാര്യക്ഷമമല്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നാണ് ബന്ധുക്കള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുന്നത്.

ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നാട് ഐഐടി സംഘം നിഷേധിച്ചു. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി സംഘം വ്യക്തമാക്കി. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.

അതേസമയം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള എംവിഡി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. രണ്ട് എംവിഐമാരും ഒരു എഎംവിഐയുമാണ് ഷിരൂരിലേക്ക് തിരിച്ചത്.

Leave a Reply