Spread the love
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. 50,001 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആദ്യമായാണ് നാദസ്വരം കലാകാരൻ പുരസ്‌കാരത്തിന് അർഹനാകുന്നത്. ഈ മാസം 29 ന് വൈകിട്ട് 5ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.

Leave a Reply