Spread the love

‘നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നു പാടാം’ എന്ന ഒറ്റ ഗാനം മതി സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവനയെ മലയാളികൾക്കറിയാൻ. ഇപ്പോഴിതാ ‘സിക്കാഡ’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ സംവിധായക കുപ്പായവും എടുത്തണിഞ്ഞിരിക്കുകയാണ് ശ്രീജിത്ത്.

ആഗസ്റ്റ് 9ന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലൊരുക്കിയ ചിത്രം തിയറ്ററുകളിലെത്തും. സിക്കാഡ എന്നാൽ ചീവിട് എന്നാണർത്ഥം. പേരിലെ പുതുമയും നിഗൂഢതയും പോലെ തന്നെ വ്യത്യസ്തമായ പോസ്റ്ററുകളുമായി റിലീസ് പ്രഖ്യാപിച്ച ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽപ്പടുന്നതാണെന്നാണ് സൂചന.

തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് നടൻ രജിത് പത്തു വര്‍ഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകയും കൂടിയുണ്ട്. ഗായത്രി മയൂരയാണ് നായിക. ചിത്രത്തിന്റെ രചനയും നാലു ഭാഷകളിലുമുള്ള വ്യത്യസ്ത ഗാനങ്ങളുമെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകൻ ശ്രീജിത്ത് തന്നെയാണ്.

പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന സിക്കാഡയുടെ ഛായാഗ്രഹണം നവീന്‍ രാജ് ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോഎസ്.എ. സ്റ്റുഡിയോ, പിആർഒ എ.എസ് ദിനേശൻ, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. പ്രൊമോഷൻ & മാർക്കറ്റിങ്: മൂവി ഗ്യാങ് പ്രോഡക്ഷൻസ്, സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.

Leave a Reply