മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്ബോസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ വർഷമാണ് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്നത്. അഞ്ചുവർഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ജിജിൻ ജഗാംഹീർ ശ്രീലക്ഷ്മിയുടെ കഴുത്തിൽ മാല ചാർത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങിൽ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവർക്കും നോവായിരുന്നു. പക്ഷേ ഒന്നിനും ഒരു കുറവില്ലാതെയാണ് ഏക മകളുടെ വിവാഹം അമ്മ കല ആഘോഷമാക്കി മാറ്റിയത്.
ഇപ്പോളിതാ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശ്രീലക്ഷ്മി.നവംബർ 17നാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ആയത് എന്ന് പറഞ്ഞുകൊണ്ട് വളരെ മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തത്. നിരവധി കമൻ്റുകളും ആശംസകളും ചിത്രത്തിനു താഴെ എത്തി.
ജഗതിശ്രീകുമാറിൻ്റെ മൂന്നാം ഭാര്യയായ കലയിലുണ്ടായ മകളാണ് ശ്രീലക്ഷ്മി. മലയാളികൾക്ക് ശ്രീലക്ഷ്മിയെ ഏറെ ഇഷ്ടമാണെങ്കിലും ജഗതിയുടെ കുടുംബം ഇതുവരെ ശ്രീലക്ഷ്മിയെ മകളായി അംഗീകരിച്ചിട്ടില്ല. പൊതുസമൂഹത്തിന് മുൻപിൽ ശ്രീലക്ഷ്മി തൻ്റെ മകളാണ് എന്ന് ജഗതി പറഞ്ഞിട്ടുണ്ട്.