ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും വിഷം കലരാത്ത ഭക്ഷണം ആവശ്യക്കാരിലേക്കെത്തിക്കാനും പുതിയ സംരംഭവുമായി നടന്‍ ശ്രീനിവാസന്‍. ‘ശ്രീനി ഫാംസ്’ എന്ന പേരില്‍ പുത്തന്‍ സംരഭവുമായി എത്തിയിരിക്കുകയാണ് താരം. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക എന്നതിനൊപ്പം ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ശക്തമാക്കുക എന്നതുമാണ് തന്റെ പുതിയ ലക്ഷ്യമെന്ന് ശ്രീനിവാസന്‍ പറയുന്നു.
നെല്ലിന്റെയും ജൈവ പച്ചക്കറികളുടെയും ഉത്പാദനമായിരിക്കും ആദ്യഘട്ടത്തില്‍ ആരംഭിക്കുക. എറണാകുളത്ത് തന്റെ വീടിനോട് ചേര്‍ന്ന് നടന് ജൈവ കൃഷിയും വിപണന കേന്ദ്രവുമുണ്ട്. മാത്രമല്ല, നിലവില്‍ കൃഷി നടക്കുന്ന വയനാട്ടിലും, ഇടുക്കിയിലും, തൃശ്ശൂരും, എറണാകുളത്തും കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.