ഭാഷയുടെ അതിർ വരമ്പുകളില്ലാതെ പാടുന്ന ഗായികയാണ് ശ്രേയാ ഘോഷാൽ. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ് ശ്രേയ. ഇപ്പോൾ തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായിക. നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കിട്ടാണ് താരം കുഞ്ഞതിഥി വരുന്നത് ആരാധകരെ അറിയിച്ചത്.
‘ബേബി ശ്രേയാദിത്യ വരുന്നുണ്ട്. ഷിലാദിത്യയും ഞാനും വളരെ സന്തോഷത്തോടെയാണ് ഈ വാർത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കമിടുമ്പോൾ നിങ്ങൾ എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും വേണം.’ ശ്രേയാ ഘോഷാൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വിവരം അറിഞ്ഞശേഷം പ്രമുഖരും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് പ്രിയഗായികയ്‌ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശ്രേയയും ഷിലാദിത്യയും 2015ലാണ് വിവാഹിതരാവുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.