ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഇരുവരും നേതാക്കന്മാരോട് വിശദീകരിക്കും. ശ്രീലങ്കയിലെ ജനങ്ങളോടൊപ്പം ആണെന്ന് പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രാലയം പ്രശ്നങ്ങൾ സമാധാനപരമായും ഭരണപരമായും പരിഹരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
ജനകീയ സർക്കാർ രൂപീകരണ ആവശ്യമുന്നയിച്ച് തുടരുന്ന പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഭക്ഷ്യ- ഇന്ധന ക്ഷാമത്തിന് അടിയന്തര പരിഹാരമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുന്നിൽ കസേരയിട്ടിരുന്നാണ് പ്രതിഷേധം.