ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. രാത്രിയും പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളിൽ സുരക്ഷ ശക്തമാക്കി. ഘടകകക്ഷികൾ കൂട്ടമായി മുന്നണി വിട്ടതോടെ ശ്രീലങ്കയിൽ ഭൂരിപക്ഷം നഷ്ടമായി രജപക്സെ സർക്കാർ. 225 അംഗ ലങ്കൻ പാർലമെന്റിൽ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്സെ സർക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായി.