Spread the love

സ്റ്റൈലൻ സ്വാഗിൽ ആരാധകരെ ഞെട്ടിക്കാൻ എത്തുകയാണ് ‘ബസൂക്ക’യിലൂടെ മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്ക് ആകാംക്ഷ നൽകുന്നതായിരുന്നു. മാസ് ലുക്കിലും സ്റ്റൈലൻ ഗെറ്റപ്പിലുമാണ് മമ്മൂക്ക ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടത്. ത്രില്ലർ വിഭാഗത്തിൽ ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോൻ ഉൾപ്പെടെയുള്ള താരനിരയും ചിത്രത്തിലുണ്ട്.ഇപ്പോഴിതാ ‘ബസൂക്ക’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നിരിക്കുന്നു. ‘ലോഡിങ് ബസൂക്ക’ എന്ന ഗാനം നടൻ ശ്രീനാഥ് ഭാസിയാണ് ആലപിച്ചിരിക്കുന്നത്. ഈ റാപ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സയീദ് അബ്ബാസാണ്. ബിൻസ് ആണ് വരികൾ രചിച്ചിരിക്കുന്നത്, നാസർ അഹമ്മദ് ഗാനത്തിന് വോക്കലും നൽകി.

സരിഗമ ഇന്ത്യ ലിമിറ്റഡ്, ജിനു.വി.അബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം മിഥുൻ മുകുന്ദൻ എന്നിവർ കൈകാര്യം ചെയ്യുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഏപ്രിൽ 10ന് ചിത്രം തിയേറ്ററിലെത്തും.

Leave a Reply