ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെടുത്തിയ കേസിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് സഹോദരൻ അബ്ദുറഹ്മാൻ ആരോപിച്ചു. ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ഒഴിവാക്കിയ കോടതി വിധിക്ക് ഇടയാക്കിയത് അന്വേഷണത്തിലെ പാളിച്ചയെന്ന് കെ.എം.ബഷീറിന്റെ കുടുംബം. അപ്പീൽ പോകുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നുവെന്നും ബഷീറിന്റെ സഹോദരൻ അബ്ദുറഹ്മാൻ വ്യക്തമാക്കി. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കൊലക്കുറ്റം കോടതി ഒഴിവാക്കിയത്. ഇതോടെ മനഃപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം മാത്രമാണ് ശ്രീറാം വെങ്കിട്ടരാമന് മേൽ നിലനിൽക്കുക. വഫ ഫിറോസിനെതിരെ പ്രേരണാക്കുറ്റം മാത്രം നിലനിൽക്കും. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന വകുപ്പ് (304-എ )ചുമത്തി. ഇതിനൊപ്പം അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള വകുപ്പ് 279, MACT 184 എന്നീ വകുപ്പുകളിൽ വിചാരണ നേരിട്ടാൽ മതി. കൂടെയുണ്ടായിരുന്ന വഫയ്ക്കെതിരെ വകുപ്പ് 188 അഥവാ പ്രേരണാക്കുറ്റം മാത്രം.