ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ആലപ്പുഴയുടെ ചുമതല ഏറ്റെടുത്തത്. ആലപ്പുഴയുടെ 54 മത് കളക്ടർ ആയി ശ്രീറാം വെങ്കിട്ടരാമൻ എത്തുമ്പോൾ വിവിധ കോണുകളിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്. കളക്ട്രേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും ബഹിഷ്കരണമടക്കമുള്ള ശക്തമായ പ്രതിഷേധങ്ങൾ ശ്രീറാമിനെതിരെ ഉയർത്തുമെന്ന നിലപാടിലാണ് കോൺഗ്രസ്. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശ്രീറാം പറഞ്ഞു.