Spread the love
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മുതൽ: അറിയാനുള്ള ലിങ്കുകൾ താഴെ *

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വൈകീട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പംതന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതല്‍ പിആര്‍ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും  

⭕️ www.prd.kerala.gov.in,
⭕️ result.kerala.gov.in,
⭕️ examresults.kerala.gov.in,
⭕️ https://pareekshabhavan.kerala.gov.in,  
⭕️ https://sslcexam.kerala.gov.in,
⭕️ https://results.kite.kerala.gov.in,  
എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

എസ്എസ്എല്‍സി (എച്ച്‌ഐ) ഫലം http://sslchiexam.kerala.gov.in  ലും റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ) ഫലം  http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എല്‍സി ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.

Leave a Reply