തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 വിദ്യാർഥികളും പരീക്ഷ എഴുതും.
ഹയർ സെക്കന്‍ഡറി പരീക്ഷ മാർച്ച് 1 മുതൽ 26 വരെ.ഹയർ സെക്കന്‍ഡറി പരീക്ഷകൾക്കായി 2017 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.