ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ എസിഇആർടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്; 2 ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും, അതു വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം എസ്എ സ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷംവും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠഭാഗങ്ങളുടെ എത്ര ഭാഗം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ വർഷത്തെ 40 ശതമാനത്തിനു പകരം 60% പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന നിർ ദേശമാണ് നിലവിൽ പരിഗണന യിലുള്ളത്. 10-ാം ക്ലാസിനും, 11, 12 ക്ലാസുകൾക്കും ഫോക്കസ് ഏരിയയുടെ തോത് വ്യത്യസ്തമാക്കാനും സാധ്യതയുണ്ട്. ഫോക്കസ് ഏരിയ വർധിപ്പിക്കുന്നതോടെ മൂല്യനിർണയം കൂടുതൽ കർശനമാക്കും.
ഫോക്കസ് ഏരിയ സംബന്ധിച്ചു തീരുമാനമാകാത്തതിനാൽ
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ തീയതി സംബന്ധിച്ച അനി ശ്ചിതത്വം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ മാർച്ചിൽ പരീക്ഷ നടത്തുന്നത് പ്രായോഗിക മായി ബുദ്ധിമുട്ടാണെന്ന് സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പ്ലസ് വൺ പരീക്ഷയ്ക്കായി ഏതാണ്ട് 2 മാസത്തിലേറെ ക്ലാസുകൾ നിർത്തിവക്കേണ്ട വന്നതിനാൽ പ്ലസ് ടു പാഠഭാഗങ്ങളുടെ പകുതി പോലും പഠിപ്പിച്ചു തീർന്നിട്ടില്ല. കഴിഞ്ഞ വർഷത്തെപ്പോലെ ജനുവരിയിൽ പാഠഭാഗങ്ങൾ പൂർത്തിയാക്കി റിവിഷൻ തുടങ്ങാനും ഇത്തവണ ബുദ്ധിമുട്ടാകും.
ജനുവരി അവസാനം പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നിശ്ചയിച്ചതിനാൽ 10 ദിവസമെങ്കിലും ക്ലാ സുകൾ വീണ്ടും നിർത്തിവയ്ക്ക്ണം. പ്രാക്ടിക്കൽ ക്ലാസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ചും തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ വർഷം വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ചു പരീക്ഷയെഴുതേണ്ടി
വന്നതിനാൽ പാഠഭാഗങ്ങളുടെ 40% ആണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചിരുന്നത്. ഈ ഭാഗങ്ങൾ മാത്രം പഠിച്ചാലും മുഴുവൻ മാർക്കും ലഭിക്കത്തക്ക വിധമായിരുന്നു ചോദ്യപ്പേപ്പർ തയാറാക്കി യിരുന്നത്. മൂല്യനിർണയത്തിലും ഉദാര സമീപനമായതോടെ എസ്എസ്എൽസി പരീക്ഷയെഴുതിയ1.2 ലക്ഷം പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇത് പ്ലസ് വൺ പ്രവേശനത്തിൽ ഉൾപ്പെടെ വ്യാപകമായ പരാതി കൾക്കു വഴിയൊരുക്കി.