
എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതൊക്കെ പാഠഭാഗം ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ വർഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇക്കുറി 60 ശതമാനം പാഠഭാഗം ഉൾപ്പെടുത്തണമെന്ന നിർദ്ദേശമാണ് പരിഗണനയിലുള്ളത്.
ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്സി പരീക്ഷാ തിയ്യതികൾ നാളെ പ്രഖ്യാപിക്കും. ഹയർസെക്കന്ററി, വിഎച്ച്എസ്ഇ രണ്ടാം വർഷക്കാരുടെ പാഠഭാഗങ്ങൾ പകുതി പോലും പഠിപ്പിച്ചു തീർന്നിട്ടില്ല. പത്താം ക്ലാസുകാരുടെ പാഠഭാഗങ്ങൾ 75 ശതമാനത്തിലേറെ പഠിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.