Spread the love
എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷ: ചോദ്യ പേപ്പര്‍ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു ചോദ്യ പേപ്പര്‍ മാതൃക പ്രസിദ്ധീകരിച്ചു.

ഫോക്കസ് ഏരിയയില്‍ നിന്ന് 70% മാര്‍ക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക.

30% മാര്‍ക്കിനുള്ള ചോദ്യം പൂര്‍ണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ഉള്ളതാണ്.

ഇതോടെ എ.ഗ്രേഡും എ.പ്ലസ് ഗ്രേഡും ലഭിക്കാന്‍ പാഠപുസ്തകം പൂര്‍ണമായും പഠിക്കണം.

എസ്.സി.ഇ.ആര്‍.ടി നിശ്ചയിച്ച ഫോക്കസ് ഏരിയയാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചത്.

പൂര്‍ണ്ണമായും അധ്യയന ദിവസം കിട്ടാതെ ഫോക്കസ് ഏരിയക്ക് പുറത്തെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply