തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ളസ് ടു, വി.എച്ച്.എസ്.ഇ ക്ളാസുകളിലെ പൊതുപരീക്ഷയ്ക്കു മുന്‍പുള്ള മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
മാര്‍ച്ച് 16,17,18,19, 21 തീയതികളിലാണ് മൂന്നു വിഭാഗത്തിനും പരീക്ഷ.
⭕️പത്താം ക്ളാസിന് 16ന് രാവിലെ 9.45 മുതല്‍ 11.30 വരെ മലയാളം, ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷകള്‍ 2 മുതല്‍ 3.45 വരെയാണ്.
⭕️പ്ളസ് ടു കാര്‍ക്ക് പ്രാക്ടിക്കലില്ലാത്ത പരീക്ഷകള്‍ രാവിലെ 9.45 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4.45 വരെയുമാണ്.
പ്രാക്ടിക്കലുള്ള പരീക്ഷകള്‍ 9.45 മുതല്‍ 12 മണിവരെയും ഉച്ചയ്ക്ക് മുതല്‍ 2 മുതല്‍ 4.15 വരെയുമാണ്.
ബയോളജി പരീക്ഷ. 2 മുതല്‍ 4.25 വരെയും സംഗീതം വിഷയത്തിന് 2 മുതല്‍ 3.30 വരെയുമാണ് സമയം.
⭕️വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് രാവിലെ 9.45 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് 2. മുതല്‍ 4.45 വരെയുമാണ് സമയം.
ബയോളജി പരീക്ഷ മാത്രം ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4.20 വരെ നടക്കും.