Spread the love
എസ്.എസ്.എല്‍.സി സേ പരീക്ഷ ജൂലൈ 11 മുതല്‍ 18 വരെ

എസ്.എസ്.എല്‍.സി സേ (സേവ് എ ഇയര്‍) പരീക്ഷ ജൂലൈ 11 മുതല്‍ 18 വരെ നടക്കും. ഇതിനായി ടൈംടേബിള്‍ സഹിതമുള്ള വിജ്ഞാപനം പരീക്ഷഭവന്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ പരീക്ഷ എഴുതിയ സ്കൂളില്‍ ജൂൺ 29 വരെ സമര്‍പ്പിക്കാം. 41 വിദ്യാഭ്യാസ ജില്ലകളില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടക്കുക. ഒരു വിഷയത്തിന് 100 രൂപയാണ് പരീക്ഷ ഫീസ്. അപേക്ഷഫോറം പരീക്ഷഭവന്‍റെ https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പരീക്ഷ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാര്‍ ജൂലൈ 8ന് മുമ്പ് ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. 11ന് രാവിലെ 10 മണി മുതല്‍ 11:45 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്നും, ഉച്ചയ്ക്ക് ശേഷം 1:45 മുതല്‍ 3:30 വരെ ഫിസിക്സ് പരീക്ഷയും നടക്കും. 12ന് രാവിലെ കണക്കും ഉച്ചയ്ക്ക് ശേഷം ഒന്നാം ഭാഷ പാര്‍ട്ട് രണ്ടും പരീക്ഷയായിരിക്കും. 13ന് രാവിലെ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം ബയോളജി പരീക്ഷയും നടക്കും. 14ന് രാവിലെ കെമിസ്ട്രിയും ഉച്ചയ്ക്ക് ശേഷം ഐ.ടി പരീക്ഷയുമാണ്. 18ന് രാവിലെ സോഷ്യല്‍ സയന്‍സും ഉച്ചയ്ക്ക് ശേഷം ഹിന്ദി/ജനറല്‍ നോളജ് പരീക്ഷയും നടക്കും.

Leave a Reply